റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാങ്കിന്റെ ചില്ല് വാതില്‍ തകര്‍ന്ന് മുനയുള്ള ചില്ലുകഷ്ണം കുത്തിക്കയറി യുവതി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

June 17, 2020 - 9:06 am

തിരുവനന്തപുരം : പെരുമ്പാവൂരിൽ ബാങ്ക് ഓഫ് ബറോഡയുടെ ബ്രാഞ്ചിൽ സ്ഥാപിച്ചിരുന്ന വാതിൽ വന്നിടിച്ച് ചില്ല് തകരുകയും കൂർത്ത ഭാഗം കുത്തി കയറി യുവതി മരിക്കുകയും ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. എറണാകുളം സിറ്റി പോലീസ് മേധാവിയോടും നഗരസഭാ സെക്രട്ടറിയോടും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമനിക് ആവശ്യപ്പെട്ടു. ബാങ്കിൻറെ വാതിൽ നിർമ്മിക്കുവാൻ ഉപയോഗിച്ചിരുന്ന ചില്ല് നിലവാരം കുറഞ്ഞതാണ് എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ ഇടപെട്ടിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ സംഭവത്തിൽ ചേരാനല്ലൂർ സ്വദേശി ബീന (45 )മരിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *