റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെരിയാറിൽ പോയ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുന്നു

June 17, 2020 - 9:24 am

എറണാകുളം : കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പുഴയിലേക്ക് വീണ പന്ത് എടുക്കാൻ ശ്രമിച്ച രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ട സംഭവത്തിൽ രണ്ടാമത്തെ ആളിന് വേണ്ടിയുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചു. 16 – 06 – 2020, ചൊവ്വാഴ്ച 4 മണിയോടുകൂടി ആയിരുന്നു വിദ്യാർഥികൾ ഒഴുക്കിൽ പെട്ടത്. കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ ബിബിഎ വിദ്യാർഥികളായ കോതമംഗലം കുത്തുകുഴി കളരിക്കൽ മാത്യുവിനെ മകൻ ബേസിൽ (20), കോടനാട് ആട് ആലാട്ടുചിറ പാമ്പ്ളമാലി നോബിയുടെ മകൻ വൈശാഖ് (20) എന്നിവരാണ് ഒഴുക്കിൽ പെട്ടത്. പെരിയാറിന്റെ കരയിൽ പന്തു കളിച്ചുകൊണ്ട് നിൽക്കുമ്പോൾ വെള്ളത്തിൽ പോയ പന്ത് എടുക്കാൻ വിദ്യാർഥികൾ ശ്രമിച്ചു. ഇവർ രണ്ടുപേരും ഒഴുക്കിൽപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിൽ ബേസിലിൻറെ മൃതദേഹം കണ്ടെത്തി. വൈശാഖിനു വേണ്ടിയുള്ള തിരച്ചിൽ ബുധനാഴ്ച രാവിലെ വീണ്ടും ആരംഭിച്ചു. കാലവർഷത്തെ തുടർന്ന് പെരിയാറിലെ ജലനിരപ്പ് ഉയർന്നതും വെള്ളം കലങ്ങി ഒഴുകുന്നതും തിരച്ചിൽ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *