റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തരാഖണ്ഡ് അതിര്‍ത്തിയിലെ കാവല്‍പുരയില്‍ സ്ഥിരം സൈന്യത്തെ നിയോഗിച്ച് നേപ്പാള്‍

June 19, 2020 - 8:06 pm

ഉത്തരാഖണ്ഡ് : ഇന്ത്യയുടെ അതിര്‍ത്തി മേഖലകള്‍ അനധികൃതമായി കൂട്ടിച്ചേര്‍ത്തുള്ള പുതിയ ഭൂപടം നേപ്പാള്‍ രാഷ്ട്രപതി ഒപ്പുവച്ചതിന് പിന്നാലെ കാലാപാനിയ്ക്കടുത്തുള്ള ചങ് രു അതിര്‍ത്തി കാവല്‍പുര സ്ഥിരം സൈനീക കേന്ദ്രമാക്കി നേപ്പാള്‍. നേരത്തെ ശീത കാലത്ത് അടച്ചിടുന്ന കാവല്‍ പുരയായിരുന്നു ഇത്. എന്നാല്‍ പുതിയ ഭൂപടം വന്ന പശ്ചാത്തലത്തില്‍ ശൈത്യകാലത്ത് അടച്ചിടില്ലെന്നും കാവല്‍ പുര നവീകരിച്ചെന്നും പോലിസുകാര്‍ക്ക പകരം ഇനി സൈന്യമായിരിക്കും ഇവിടെ ഉണ്ടാവുകയെന്നും ഇന്ന്, വെള്ളിയാഴ്ച (19-06-20) നേപ്പാള്‍ സൈന്യം അറിയിച്ചു.

കാവല്‍പുര നവീകരിച്ചത് കാണാന്‍ നേപ്പാള്‍ സേനാ തലവനും അതിര്‍ത്തിയിലെത്തിയിരുന്നു.

ഇന്ത്യയുടെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളാണ് നേപ്പാള്‍ തങ്ങളുടേതാക്കി മാറ്റിവരച്ചിരിക്കുന്നത്. നേപ്പാള്‍ പാര്‍ലമെന്റ് ഇന്നലെ അംഗീകരിച്ച ഭരണഘടനാ ഭേദഗതിക്കാണ് രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി അംഗീകാരം നല്‍കിയത്. കാലാപാനി, ലിംപിയാധുര, ലിപൂലേക് എന്നീ പ്രദേശങ്ങളെയാണ് നേപ്പാള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയുടെ അതിര്‍ത്തി എന്ന നിലയിലും സൈനിക നിരീക്ഷണ കേന്ദ്രങ്ങളെന്ന നിലയിലും പ്രധാനപ്പെട്ട മേഖലയാണിത്. ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളെച്ചൊല്ലി നേപ്പാള്‍ 1990-കള്‍ മുതല്‍ അവകാശവാദം ഉന്നയിക്കുന്നതിന് പിന്നില്‍ ചൈനയാണെന്ന് സൈന്യം വ്യക്തമാ ക്കിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *