റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടിമിന്നലിന്റെ സംഹാരതാണ്ഡവത്തില്‍ ബിഹാറില്‍ 83 മരണം

June 26, 2020 - 1:59 pm

പട്ന: ബിഹാറില്‍ ഇടിമിന്നലിന്റെ സംഹാരതാണ്ഡവത്തില്‍ 83 മരണം. ഗോപാല്‍ഗഞ്ച് ജില്ലയില്‍ മാത്രം 13 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നവാഡയില്‍ എട്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. സിവാന്‍, ഭഗല്‍പ്പൂര്‍ എന്നിവിടങ്ങളില്‍ ആറുപേര്‍ വീതവും ദാര്‍ഭംഗ, ബങ്ക എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ വീതവും മരിച്ചു.

കൃഷിസ്ഥലത്ത് ജോലിയില്‍ വ്യാപൃതരായിരുന്നവരാണ് അപകടത്തിന് കൂടുതലും ഇരയായത്. ശക്തമായ മഴയോടൊപ്പം രൂക്ഷമായ ഇടിമിന്നലാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. മഴയും ഇടിമിന്നലുമുള്ള സമയത്ത് ജനങ്ങള്‍ വീട്ടില്‍തന്നെ ഇരിക്കണമെന്നും ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മരിച്ചവരുടെ കുടുബങ്ങള്‍ക്ക് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *