റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡേറ്റ ചോര്‍ത്തല്‍: റഷ്യന്‍ പൗരന്‍ കുറ്റക്കാരനെന്ന് യുഎസ് കോടതി

July 13, 2020 - 5:13 pm

ന്യൂഡല്‍ഹി: 2012 ല്‍ ലിങ്കെഡ്‌ലന്‍, ഡ്രോപ്പ്‌ബോക്‌സ് എന്നിവ ഹാക്കുചെയ്ത് അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ റഷ്യന്‍ പൗരനായ യെവ്‌ജെനി നിക്കുലിന്‍ കുറ്റക്കാരനാണെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ കോടതി. 117 ദശലക്ഷം ഉപയോക്തൃനാമങ്ങളും പാസ്വേഡുകളുമാണ് ഇയാള്‍ മോഷ്ടിച്ചതെന്നും യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ മോഷണമാണിതെന്നും കോടതി നിരീക്ഷിച്ചു.

മോഷ്ടിച്ച വിവരങ്ങള്‍ റഷ്യന്‍ സൈറ്റുകള്‍ വഴി വില്‍പ്പനയ്ക്ക് ശ്രമിച്ചു. ഫോംസ്പ്രിംഗ് ഡാറ്റ കടത്തിയതിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി.മോഷ്ടിച്ച ലോഗിനുകള്‍ വില്‍ക്കുന്നതിനും ക്ഷുദ്രവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും ഹാക്കിംഗിനും അഞ്ച് വര്‍ഷം വരെ തടവ് അനുഭവിക്കണം. ശിക്ഷ ശരിവച്ച് വിധി ഉടനുണ്ടാവും. 2016ല്‍ ചെക്ക് റിപ്പബ്ലിക്കില്‍ അറസ്റ്റിലായ നിക്കുലിനെ വിട്ടുകിട്ടാന്‍ യുഎസും റഷ്യയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെക്ക് യുഎസിനാണ് ഇയാളെ കൈമാറിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *