റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൈക്രോ ഫിനാൻസ് കേസിൽ വി എസി ന്റെ ഹർജ്ജി

July 18, 2020 - 3:13 pm

തിരുവനന്തപുരം : ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ വി. എസ്. അച്യുതാനന്ദൻ ആണ് കേസിന്റെ തെളിവുകൾ നശിപ്പിക്കപ്പെടുന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജ്ജി സമർപ്പിച്ചത്.

2016 മുതൽ വിജിലൻസ് കോടതിയിൽ നിലനിൽക്കുന്ന കേസിൽ എസ് എൻ ഡി പി യോഗ നേതാക്കളാണ് പ്രതികൾ. മൈക്രോ ഫിനാൻസ് സംസ്ഥാന കോ-ഓർഡിനേറ്റർ കെ.കെ. മഹേശ ൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് വി. എസ് പുതിയ ഹർജി ഫയൽ ചെയ്തത്.

വെള്ളാപ്പള്ളി നടേശൻ , ഡോ. എം. എൻ സോമൻ , പിന്നാക്ക സമുദായ വികസന കോർപ്പറേഷൻ മുൻ എം.ഡി ദിലീപ് കുമാർ , കെ. കെ. മഹേശൻ എന്നിവരെ പ്രതികളാക്കി വിജിലൻസ് കോടതിയിൽ നില നിൽക്കുന്ന കേസിലാണ് ഹർജി.

വി എസി ന്റെ കേസ് തള്ളണമെന്നാവശ്യപ്പെട്ട് വെള്ളാപള്ളി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഹർജ്ജി തള്ളുകയും ഐ പി എസ് ഉദ്യോഗസസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *