റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ചൊവ്വാഴ്ച (21/07/2020) 720 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 528 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു; 274 പേര്‍ക്ക് രോഗമുക്തി

July 21, 2020 - 9:56 pm

തിരുവനന്തപുരം: കേരളത്തിൽ 720 പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 151 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 85 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 80 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 61 പേർക്കും, കണ്ണുർ ജില്ലയിൽ നിന്നുള്ള 57 പേർക്കും, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 46 പേർക്ക് വീതവും, കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 40 പേർക്ക് വീതവും, കോഴിക്കോട്, കോട്ടയം ജില്ലകളിൽ നിന്നുള്ള 39 പേർക്ക് വീതവും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 19 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 17 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 82 പേർ വിദേശത്ത് നിന്നും 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 274 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആലപ്പുഴ ജില്ലയിൽ നിന്നുള്ള 70 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 51 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 39 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 34 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 14 പേരുടെയും, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 11 പേരുടെ വീതവും, കോട്ടയം, കണ്ണുർ ജില്ലകളിൽ നിന്നുള്ള 10 പേരുടെ വീതവും, എറണാകുളം ജില്ലയിൽ നിന്നുള്ള 7 പേരുടെയും , കാസർഗോഡ്, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള 6 പേരുടെ വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള 5 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6310/Covid-daily-report-.html

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *