റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ആട് മാസ്‌ക് ധരിക്കാന്‍ മറന്നു’; കസ്റ്റഡിയിലെടുത്ത് പോലീസ്, ഉടമയും പുലിവാലു പിടിച്ചു

July 28, 2020 - 11:56 am

കാണ്‍പുര്‍: മാസ്‌ക് ധരിക്കാതെ ഒരു യുവാവ് ആടിനെ മേച്ചുനടക്കുന്നതുകണ്ട് പൊലീസ് അടുത്തെത്തിയപ്പോഴേക്കും കടന്നുകളഞ്ഞു. പൊലീസ് കുറേ പരിശ്രമിച്ചിട്ടും യുവാവിനെ പിടികൂടാനായില്ല. ഉടമയെ സ്റ്റേഷനിലേക്ക് വരുത്തിക്കാനായി പൊലീസ് ആടിനെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവമറിഞ്ഞ് ആടിന്റെ ഉടമ സ്‌റ്റേഷനിലെത്തി കരച്ചിലും ബഹളവും വച്ചു. ആട്ടിടയന്‍ മാസ്‌ക് ധരിക്കാഞ്ഞതിന് ആടിനെയാണോ കസ്റ്റഡിയിലെടുക്കുന്നതെന്നായി ടിയാന്‍.

ഉടമ കേണപേക്ഷിച്ചപ്പോള്‍ പൊലീസ് ആടിനെ വിട്ടുകൊടുത്തു. എന്നാല്‍, വിഷയം അല്‍പം വളച്ചൊടിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എങ്ങനെയെന്നോ, മാസ്‌ക് ധരിക്കാഞ്ഞ കുറ്റത്തിന് ആടിനെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നായി കഥ.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *