മലപ്പുറം: മണല്‍കടത്ത് തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് ലോറിയുമായി കടന്ന സംഘത്തിലെ നാലുപേര്‍ പിടിയില്‍. മലപ്പുറം മമ്പാടാണ് സംഭവം. ഇനി രണ്ടുപേരേക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. മമ്പാട് സ്വദേശി എരഞ്ഞിക്കല്‍ ഫായിസ്(23), സഹോദരന്‍ ഫൈസല്‍(30), അരീക്കോട് അജ്മല്‍(28), മേപ്പാടം കല്ലുങ്ങല്‍ മുഹമ്മദ് അനസ്(22) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 22ന് മമ്പാട് ഠാണാ കടവില്‍നിന്ന് അനധികൃതമായി നടത്തിയ മണല്‍കടത്ത് തടയാനെത്തിയ പൊലീസ് സംഘത്തെയാണ് ഇവര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് കടന്നത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും വധശ്രമത്തിനുമാണ് കേസ്.
