റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡ്രാക്കുള സുരേഷ് വീണ്ടുംപോലീസ് പിടിയില്‍

July 30, 2020 - 5:53 pm

പെരുമ്പാവൂര്‍-കുപ്രസിദ്ധ മോഷ്ടാവ് ‍‍ഡ്രാക്കുള സുരേഷ് വീണ്ടും പോലീസ് പിടിയിലായി. പുതത്ന്‍കുരിശിന് സമീപം വടയമ്പാടി കുണ്ടേലിക്കുടിയില്‍ സുരേഷ് ആണ് ഡ്രാക്കുള സുരേഷ് എന്ന പേരിലറിയപ്പെടുന്നത്.

കഴിഞ്ഞമാസം മുവാറ്റുപുഴയില്‍ നടന്ന  ഒരു മോഷണത്തിനിടെ പോലീസ് പിടിയിലായി റിമാന്‍റില്‍ കഴിഞ്ഞിരുന്ന സുരേഷ് അടുത്ത ദിവസമാണ്  ജാമ്യം ലഭിച്ച പുറത്തുവന്നത്.         

കഴിഞ്ഞചൊവ്വാഴ്ച വീണ്ടും ഇയാള്‍ പെരുമ്പാവൂര്‍ എഎം റോഡിലുളള ഒരു ഹോള്‍സെയില്‍ കടയില്‍ മോഷണ ശ്രമം നടത്തിയത്.  കടയിലെ ജീവനക്കാരന്‍ ഷട്ടര്‍ പകുതി താഴ്തിയിട്ടശേഷം ഭക്ഷണം കഴിക്കാനായി പുറത്തുപോയ സമയം ഇയാള്‍ കടക്കുളളില്‍ കയറുകയായിരുന്നു. പോലീസ് പിടിയിലായ ഇയാളെ കോവിഡ്പരിശോധനക്കായി നിരീക്ഷണ കേന്ദ്രത്തിലാക്കി.       

പെമ്പാവൂരില്‍ കണ്ടന്തറ പളളിക്കുസമീപം വാടകയ്ക്കു താമസിക്കുന്ന ഇയാളോടൊപ്പം ഒരു സ്ത്രീ കുടിയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പരിസര പ്രദേശങ്ങളില്‍ പലവീടുകളിലും മോഷണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. മുമ്പ് പോലീസ് പിടിയിലായ സന്ദര്‍ഭത്തില്‍ പോലീസ് വാഹനത്തിന്‍റെ ചില്ലടിച്ചു തകര്‍ക്കുകയും ആത്മഹത്യാ ഭിഷണി മുഴക്കുകയും മറ്റും ചെയ്തിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *