റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യുയോർക്ക് ഫിലിം ഫെസ്റ്റിവലിലും മൂത്തോന് പുരസ്കാര നിറവ്:

August 4, 2020 - 5:42 pm

കൊച്ചി: നിവിൻ പോളി തകർത്തഭിനയിച്ച ഗീതു മോഹൻദാസിന്റെ ‘മൂത്തോൻ ‘ ന്യുയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം ഉൾപ്പടെ മൂന്ന് പുരസ്കാരങ്ങൾ നേടി. മികച്ച നടൻ മികച്ച ബാലതാരം എന്നിവയാണ് മറ്റ് രണ്ട് പുരസ്കാരങ്ങൾ.

മികച്ച നടനായി നിവിൻ പോളിയെ തെരഞ്ഞെടുത്തപ്പോൾ മികച്ച ബാലതാരമായി സഞ്ജന ദീപു തെരഞ്ഞെടുക്കപ്പെട്ടു. പുരസ്കാര വിവരം നിവിൻ പോളി ഫെയ്സ് ബുക്കിൽ പങ്കു വച്ചിരുന്നു. ലക്ഷദ്വീപിലുള്ള ഒരു പതിനാലുകാരൻ സ്വന്തം സഹോദരനെ തിരഞ്ഞ് മുംബെയിൽ എത്തുന്നതാണ് സിനിമയുടെ പ്രമേയം. നിവിൻ പോളി ഒന്നിലേറെ ഗെറ്റപ്പുകളിലെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപാണ് ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. ശോഭിത, ശശാങ്ക് അറോറ, ഹരീഷ് ഖന്ന , അലൻസിയർ, ദിലീഷ് പോത്തൻ, സൗബിൻ, സുജിത് ശങ്കർ, റോഷൻ മാത്യു തുടങ്ങിയ വലിയൊരു താരനിര തന്നെ മൂത്തോനിലുണ്ട്.

ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 2 വരെയായിരുന്നു ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍. കൊവിഡിന്റെ സാഹചര്യത്തിൽ ഓണ്‍ലൈന്‍ സ്ട്രീമിംഗിലൂടെയായിരുന്നു ഫെസ്റ്റിവലിന്റെ നടത്തിപ്പ്. മേളയില്‍ പതിനാല് ഭാഷകളില്‍ നിന്നായി 40 സിനിമകളും നാല് ഡോക്യുമെന്ററികളും 30 ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *