Tag
ന്യൂസ് ഡെസ്ക്

പെട്ടിമുടി മണ്ണിടിഞ്ഞ് കാണാതായവരില്‍ 42 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി.

August 9, 2020 - 4:50 pm

ഇടുക്കി : പെട്ടിമുടി മണ്ണിടിഞ്ഞ് കാണാതായ 42 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷാപ്രവർത്തനം തുടരുന്നു. ഞായറാഴ്ച രാവിലെ ആരംഭിച്ച തിരച്ചിലിൽ 15 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പോലീസ് ഡോഗ് സ്ക്വാഡും പ്രദേശത്തെ തിരച്ചിൽ ആരംഭിച്ചു. മണ്ണിനടിയിൽ കുടുങ്ങിയവരെ തിരഞ്ഞു കണ്ടുപിടിക്കാൻ പ്രത്യേകപരിശീലനം ഉള്ള ആളുകളാണ് കൊണ്ടുവന്നിരിക്കുന്നത്, സമീപത്തെ പുഴയിൽ തിരച്ചിൽ നടത്തുന്നതിനായി മുങ്ങൽ വിദഗ്ധരും എത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരം.

ഇടുക്കി രാജമല പെട്ടിമുടിയിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. 78 പേരാണ് ദുരന്തത്തിൽ പെട്ടത് എന്നാണ് റിപ്പോർട്ട്.12 പേരെ ഇതിനകം രക്ഷപ്പെടുത്താനായി. 42 പേരുടെ മരണം സ്ഥിരീകരിച്ചു. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി കഠിന പരിശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ എല്ലാം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്.

57 പേരടങ്ങുന്ന 2 NDRF ടീമും, ഫയർ &റെസ്ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, പ്രത്യേക പരിശീലനം നേടിയ 50 അംഗ ടീമും, കോട്ടയത്തു നിന്ന് 24 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

കേരള ആംഡ് പോലീസിന്റെ 105 അംഗങ്ങളും, ലോക്കൽ പോലീസിന്റെ 21 അംഗങ്ങളും, ദ്രുതകർമ്മ സേനയുടെ 10 അംഗങ്ങളും സംഭവ സ്ഥലത്ത് ഉണ്ട്. ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *