റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനിതാ കമ്മീഷന്‍ കേസെടുത്തു

August 12, 2020 - 10:52 am

തൃശൂര്‍: പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ  നേതൃത്വത്തില്‍ നടന്ന ഖെരോവോയിക്കിടെ വില്ലേജ് ഓഫീസര്‍ കൈ‍ഞരമ്പ് മുറിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. വില്ലേജ് ഓഫീസര്‍ സി.എന്‍. സീമയാണ് കൈ‍ഞരമ്പ് മുറിച്ച് ആത്മഹ ത്യക്ക്  ശ്രമിച്ചത്.

ലൈഫ്മിഷന്‍ അപേക്ഷകളില്‍   വില്ലേജ് ഓഫീസര്‍ നല്‍കേണ്ട   സര്‍ട്ടിഫിക്കറ്റു കള്‍  നല്‍കാതെ  കെട്ടിക്കിടക്കുന്നുവെന്ന പൊതുജനങ്ങളുടെ പരാതിയിലാണ് ഖെരാവോ ഉള്‍പ്പടെയുളള സമരപരിപാടികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  നേതൃത്വം നല്‍കിയത്. 

വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു . സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍സിറ്റി പോലീസ് കമ്മീഷണര്‍ക്കും തൃശുര്‍ തഹ്സീര്‍ദാര്‍ക്കും കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി നിര്‍ദ്ദേശം നല്‍കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *