റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോരാളിയായ നിങ്ങൾ ഇതിനെയും അതിജീവിക്കും സഞ്ജയ് ദത്തിനോട് യുവി

August 13, 2020 - 10:57 am

മുംബൈ: ശ്വാസകോശാർബുദം ബാധിച്ച് ചികിത്സയിൽ പ്രവേശിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിന് സാന്ത്വനവും പിന്തുണയുമായി ക്രിക്കറ്റ് താരം യുവരാജ് സിംഗ് .

”നിങ്ങള്‍ എപ്പോഴും ഒരു പോരാളിയായിരുന്നു ഈ ഘട്ടവും മറികടക്കും” എന്ന് യുവരാജ് സഞ്ജയ് ദത്തിനെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ദത്തിന് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട് പുറത്തു വന്നത്. അര്‍ബുദം ബാധിച്ചിട്ടുള്ള യുവരാജ് അതിനോട് പോരാടി ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുള്ളയാള്‍ കൂടിയാണ്.

“നിങ്ങള്‍ എപ്പോഴും ഒരു പോരാളിയായിരുന്നു.ഇപ്പോഴുണ്ടാകുന്ന ഈ വേദന എനിക്ക് മനസിലാകും. പക്ഷെ നിങ്ങള്‍ കരുത്തനാണ്. ഈ ഘട്ടവും മറികടക്കും.നിങ്ങള്‍ വേഗം രോഗമുക്തനായെത്താന്‍ പ്രാര്‍ഥനകളും ആശംസകളും” എന്നാണ് യുവരാജ് ട്വീറ്റ് ചെയ്തത്.

രോഗവിവരമറിഞ്ഞതോടെ സഞ്ജയ് ദത്ത് കടുത്ത നിരാശയിലാണെന്ന് അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *