റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത്‌ കോവിഡ്‌ വാക്‌സിനുകളുടെ ഉത്പ്പാദനം ഉടന്‍ എന്ന്‌ പ്രധാമനമന്ത്രി

August 16, 2020 - 11:14 pm

ന്യൂഡല്‍ഹി: ഇന്‍ഡ്യയില്‍ ഒന്നും രണ്ടുമല്ല മൂന്ന്‌ കോവിഡ്‌ വാക്‌സിനുകളാണ്‌ ഒരുങ്ങിക്കൊണ്ടിരിക്കുന്നതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്‍തോതില്‍ കോവിഡ്‌ വാക്‌സിന്‍ ഉല്‍പ്പാദിപ്പി ക്കാനുളള സംവിധാനങ്ങളും ഒരുങ്ങി കൊണ്ടിരിക്കുകയാണ്‌. ഒരു വാക്‌സിന്‍ അംഗീകരിക്കപ്പെടുമ്പോള്‍ ഓരോ ഇന്ത്യാക്കാാരനിലേക്കും അത്‌ എത്തുമെന്നുറപ്പാക്കാന്‍ സര്‍ക്കാരിന്‌ പദ്ധതിയു ണ്ടെന്നും പ്രധാന മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി, രാജ്യത്തെ അഭിസംമ്പോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി നരേന്ദ്രമോദി. മൂന്ന്‌ വാക്‌സിനുകള്‍ പരീക്ഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്‌. ഗവേഷകര്‍ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ ഉത്‌പ്പാദനത്തിനുളള പദ്ധതിയുമായി ഞങ്ങള്‍ തയ്യാറാണ്, മോദി പറഞ്ഞു. ഏറ്റവും കുറഞ്ഞ സമയത്തിനുളളില്‍ ഓരോ പൗരനും എങ്ങനെ വാക്‌സിന്‍ എത്തിക്കാമെന്നുളളതിന്‍റെ റോഡ്‌ മാപ്പുവരെ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശാസ്‌ത്രജ്ഞന്മാരില്‍ നിന്നും ഗ്രീന്‍ സിഗ്നല്‍ കിട്ടിയാലുടന്‍ ഉത്‌‌പ്പാദനമാരംഭിക്കും. ഭരത്‌ ബയോടെക്‌ ഇന്റര്‍നാഷണല്‍, സിഡസ്‌ കാഡില, സിറം ഇന്‍സ്‌റ്റിറ്റ്യൂ ട്ട്‌ എന്നീ സ്ഥാപനങ്ങളാണ്‌‌ രാജ്യത്ത്‌ കോവിഡ്‌ വാക്‌സിന്‍ ഉത്‌പ്പാദനത്തിനായുളള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുളളത്‌. ഭാരത്‌ ബയോടെക്കിന്‌ മനുഷ്യരില്‍ പരീക്ഷണം നടത്തുന്നതിന്‌ ഐസിഎം.ആര്‍ അനുമതി നല്‍കിയിട്ടുണ്ട്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *