റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നഗ്നവീഡീയോ പ്രചരിപ്പിച്ചയുവാവ് അറസ്റ്റില്‍

August 21, 2020 - 2:03 pm

പാലക്കാട് (വെളളിമാടുകുന്നു) : പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോ പ്രചരിപ്പിച്ച യുവാവിനെ പോക്‌സോകേസില്‍അറസ്റ്റു ചെയ്തു. പാലക്കാട് കപ്പൂര്‍ പാറച്ചാലില്‍ അഷ്‌ക്കര്‍ (23)ആണ് അറസ്റ്റിലായത്. ചേവായൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി ശ്രീജിത്തിന്റെ നിര്‍ദ്ദേശ പ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ രഘുവാണ് അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്തത്.

2018ല്‍ അഷ്‌ക്കര്‍വിദേശത്ത് ജോലി ചെയ്യുമ്പോള്‍ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് യുവാവിന്റെ നിരന്തരമായ ആവശ്യപ്രകാരം 2019 ല്‍പെണ്‍കുട്ടിയില്‍ നിന്നും നഗ്‌നവീഡിയോ കൈവശപ്പെടുത്തുകയായിരുന്നു. അതിനുശേഷം പെണ്‍കുട്ടിയുമായി പിണങ്ങിയ യുവാവ് വീഡിയോ പ്രചരിപ്പിക്കുകയും പെണ്‍കുട്ടിയുടെ മാതാവിന് അയച്ചു കൊടുക്കുകയും ചെയ്തു. മാതാവിന്റെ പരാതിയലാണ് കേസെടുത്തത്. പിന്നീട് വിദേശത്തുനിന്നുംനാട്ടിലെത്തിയയുവാവിനെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ ഷാജി പാലേരി, സിപിഒ മാരായ ജിനോയി, രാജേഷ് എന്നിവരടങ്ങിയ പോലീസ് സംഘം അറസറ്റ് ചെയ്യുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *