റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാ​​​ജ്യം താ​​​മ​​​സി​​​യാ​​​തെ മൂ​​​ന്നാ​​​മ​​​ത്തെ വ​​​ലി​​​യ സ​​​മ്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യാ​​​കും : പ്രധാനമന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി

February 2, 2026 - 5:44 am

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യം താ​​​മ​​​സി​​​യാ​​​തെ മൂ​​​ന്നാ​​​മ​​​ത്തെ വ​​​ലി​​​യ സ​​​മ്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യാ​​​കു​​​മെ​​​ന്ന് ബ​​​ജ​​​റ്റി​​​നു​​​ശേ​​​ഷം രാ​​​ജ്യ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.നൂ​​​റ്റി​​​നാ​​​ൽ​​​പ​​​ത് കോടി ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ ആ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്ന ച​​​രി​​​ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ ബ​​​ജ​​​റ്റെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. രാ​​​ജ്യം ഓ​​​രോ ദി​​​വ​​​സ​​​വും വ​​​ള​​​രു​​​ക​​​യാ​​​ണ്. വ​​​ലി​​​യ വ്യ​​​വ​​​സാ​​​യ ക​​​രാ​​​റു​​​ക​​​ളി​​​ല്‍ ഒ​​​പ്പി​​​ടു​​​ന്നു. അ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം യു​​​വാ​​​ക്ക​​​ൾ​​​ക്കും മ​​​ധ്യ​​​വ​​​ർ​​​ത്തി കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​ണ് എ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

വി​​​ക​​​സി​​​ത ഭാ​​​ര​​​ത​​​ത്തി​​​നാ​​​യു​​​ള്ള റോ​​​ഡ് മാ​​​പ്പി​​​നെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ല​​​ക്ഷ്യം

രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി അ​​​തി​​​വേ​​​ഗ റെ​​​യി​​​ല്‍പാ​​​ത ഉ​​​ൾ​​​പ്പെ​​​ടെ ഒ​​​ട്ടേ​​​റെ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ 140 കോ​​​ടി ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ സ്വ​​​പ്ന​​​ങ്ങ​​​ളെ​​​യാ​​​ണ് ബ​​​ജ​​​റ്റ് പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​ത്. വി​​​ക​​​സി​​​ത ഭാ​​​ര​​​ത​​​ത്തി​​​നാ​​​യു​​​ള്ള റോ​​​ഡ് മാ​​​പ്പി​​​നെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ല​​​ക്ഷ്യം. 2047ഓ​​​ടെ വി​​​ക​​​സി​​​ത ഇ​​​ന്ത്യ എ​​​ന്ന വ​​​ലി​​​യ ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്കു​​​ള്ള ശ​​​ക്ത​​​മാ​​​യ അ​​​ടി​​​ത്ത​​​റ​​​യാ​​​ണി​​​തെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *