റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴകം കീഴടക്കാന്‍ മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍.

August 22, 2020 - 4:17 pm

കൊച്ചി: മലയാളത്തില്‍ ബിഗ് ബജറ്റ് ചിത്രമടക്കം കൈനിറയെ സിനിമകളുമായി തിരക്കിലായിരുന്ന മഞ്ജുവാര്യറിന് തമിഴിലും തിരക്കേറുമോ.ആകാംക്ഷോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കഴിഞ്ഞ വര്‍ഷം അസുരന്‍ എന്ന സിനിമയിലൂടെ തമിഴിലും ഭാഗ്യനായികയായിരുന്നു മഞ്ജു.

ധനുഷ് നായകനായ ഈ ചിത്രം ബോക്സോഫീസില്‍ വലിയ വിജയം നേടിയിരുന്നു. പച്ചയമ്മാള്‍ എന്ന സ്ത്രീയുടെ വേഷത്തിലായിരുന്നു മഞ്ജു.നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമയായിരുന്നു ഇത്. തമിഴ് അരങ്ങേറ്റം മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാറിന് ഒട്ടും മോശമാക്കിയില്ല.
 

പ്രേക്ഷക പ്രശംസ നേടിയതിനൊപ്പം സാമ്പത്തികമായിട്ടും വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞത് ഇരട്ടി സന്തോഷമായിരുന്നു. ഇപ്പോഴിതാ തമിഴിന് പുറമേ കന്നഡത്തിലേക്ക് കൂടി മഞ്ജു അഭിനയിക്കാന്‍ പോവുകയാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കോവിഡ് പ്രതിസന്ധി കഴിഞ്ഞാല്‍ കൂടുതല്‍ തമിഴ്-അന്യഭാഷാ ചിത്രങ്ങളില്‍ താരം എത്തുമെന്നാണ് കരുതുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *