റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജീവ്‌ കുമാര്‍ പുതിയ തെരെഞ്ഞെടുപ്പ്‌ കമ്മീഷണര്‍

August 22, 2020 - 10:44 am

ന്യൂ ഡല്‍ഹി: രാജീവ്‌ കുമാറിനെ പുതിയ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായി നിയമിച്ചു. നിയമ മന്ത്രാലയമാണ്‌ ഇത്‌ സംബന്ധിച്ച ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.2020 ആഗസ്റ്റ്‌ 31 ന്‌ അദ്ദേഹം ചുമതലയേല്‍ക്കും . അശോക്‌ ലവാസ രാജി വെച്ച ഒഴിവിലാണ്‌ രാജീവ്‌ കുമാറിനെ നിയമിച്ചത്‌.2025വരെ അദ്ദേഹത്തിന്‌ കമ്മീഷണറായി തുടരാം

മുന്‍ ധനകാര്യ സെക്രട്ടറിയായിരുന്ന രാജീവ്‌ കുമാര്‍ 1984 ബാച്ചിലെ ജാര്‍ഖണ്ഡ്‌ കേഡര്‍ ഐഎഎസ്‌ ഓഫീസറാണ്‌.2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം നേതൃത്വം നല്‍കും. 2017 സെപ്‌തംബര്‍ മുതല്‍ 2020 ഫെബ്രൂവരി 29 വരെയാണ്‌ ധനകാര്യ സെക്രട്ടറിയായിരുന്നത്‌. സുനില്‍ അറോറയാണ്‌ ഇപ്പോള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. മറ്റൊരാള്‍ സുശീല്‍ ചന്ദ്രയാണ്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *