റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി മറയൂരില്‍ യുവതിയെ വെടിവച്ചു കൊലപ്പെടുത്തി

August 22, 2020 - 10:42 am

മറയൂര്‍: ഇടുക്കി മറയൂരില്‍ പാണപ്പെട്ടിക്കുടിയില്‍ ചന്ദ്രിക(34) യെ വെടിവച്ചു കൊലപ്പെടുത്തി. 21-08-2020, വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സഹോദരിയുടെ മകന്‍ കാളിയപ്പനടക്കം മൂന്നുപേരെ പേലീസ് കസ്റ്റഡിയിലെടുത്തു. കാളിയപ്പന്റെ സുഹൃത്തുക്കളായിരുന്ന മാധവന്‍, മണികണ്ഠന്‍ എന്നിവരാണ് മറ്റു രണ്ടുപേര്‍.

കൃഷിയിടത്തില്‍ കാവല്‍ നില്‍ക്കുകയായിരുന്ന ചന്ദ്രികയെ കാളിയപ്പന്‍ വെടിവച്ച് വീഴ്ത്തുകയായിരുന്നു. മണികണ്ഠനും മാധവനും കൂടെയുണ്ടായിരുന്നു. കൊലപാതകത്തിനുശേഷം കാട്ടിലൊളിച്ചു. നാട്ടുകാര്‍ പ്രതികളെ പിടികൂടി പോലീസില്‍ എല്‍പ്പിക്കുയായിരുന്നു.

ചന്ദനക്കടത്തു കേസുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിരവധി ചന്ദനമോഷണകേസില്‍ പ്രതിയായിരുന്ന കാളിയപ്പനെ പറ്റി വനംവകുപ്പിന് വിവരം കൊടുത്തത് ചന്ദ്രികയാണെന്നായിരുന്നു കാളിയപ്പന്റെ സംശയം. മറ്റെന്തെങ്കിലും കാരണം കൊലപാതകത്തിനു പിന്നിലുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.
പോലീസ് മൂന്നു പ്രതികളേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *