റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വർണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകന്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് 5 മണിക്കൂർ ചോദ്യം ചെയ്തു.

August 27, 2020 - 9:54 pm

തിരുവനന്തപുരം : വിമാനത്താവളത്തിലൂടെ സ്വർണക്കടത്ത് നടത്തിയ കേസിൽ ജനം ടിവി കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് 5 മണിക്കൂർ ചോദ്യം ചെയ്തു. 27-08-2020 വ്യാഴാഴ്ച കൊച്ചിയിൽ വച്ചാണ് ചോദ്യം ചെയ്തത്. മൊഴി വിശദമായി പഠിച്ചതിനു ശേഷം വീണ്ടും വിളിപ്പിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.

ഈ കേസിൽ ആദ്യം പിടിയിലായ സരിത്തിനോട് കുറ്റം ഏൽക്കാൻ അനില്‍ ഉപദേശിച്ചു എന്ന് സ്വപ്ന മൊഴി കൊടുത്തിട്ടുണ്ട്. കേസിലെ പ്രതിയായ സ്വപ്നയുമായി പരിചയമുണ്ടായിരുന്ന അനിൽ സ്വർണകള്ളക്കടത്ത് നടന്ന ദിവസം സ്വപ്നമായി ഫോണിൽ സംസാരിച്ചിരുന്നു എന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.

മുമ്പൊരിക്കല്‍ വിദേശത്തു വച്ചുണ്ടായ ഒരു കേസിന്‍റെ പേരിൽ അനിലിന് യാത്രാവിലക്ക് ഉണ്ടായിരുന്നു. അത് സ്വപ്ന സുരേഷ് ഇടപെട്ടാണ് നീക്കിയത് എന്നും സ്വപ്ന കസ്റ്റംസിന് മൊഴി നൽകിയിരുന്നു. സ്വപ്ന കള്ളക്കടത്തുകാരിയാണെന്ന് നേരത്തെ അറിയില്ലായിരുന്നു എന്നാണ് അനിൽ നമ്പ്യാരുടെ മൊഴി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *