റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസര്‍കോഡ്‌ ജില്ലയില്‍ 218 പേര്‍ക്ക് കൂടി കോവിഡ്

September 7, 2020 - 12:29 pm

കാസര്‍കോഡ്: ജില്ലയില്‍ 06-09-2020, ഞായറാഴ്ച 218 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ച്ചയായി മൂന്നാം ദിനമാണ് 200 നുമുകളില്‍ പോസറ്റീവ് കേസ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ രോഗം ബാധിച്ച 218 പേരില്‍ നാലുപേര്‍ വിദേശത്തുനിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനത്തു നിന്നും വന്നവരാണ്. 209 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 112 പേര്‍ക്ക് രോഗം ഭേദമായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്

കോടോം-ബേളൂര്‍ -7 കുറ്റിക്കോല്‍-6 കിനാനൂര്‍-കരിന്തളം-4 കാഞ്ഞങ്ങാട്-23 പുല്ലൂര്‍-പെരിയ-6 അജാനൂര്‍-19 മടിക്കൈ-12 നീലേശ്വരം-14 ഈസ്റ്റ്എളേരി-12 കയ്യൂര്‍-ചീമേനി-5 വെസ്റ്റ് എളേരി-1 മൊഗ്രാല്‍ പുത്തൂര്‍-2 കുമ്പള-9 മഞ്ചേശ്വരം-6 മംഗല്‍പ്പാടി-4 കാസര്‍കോട്-13 ഉദുമ-16 ചെമ്മനാട്-8 മധൂര്‍-6 കള്ളാര്‍-1 ചെറുവത്തൂര്‍-5 പിലിക്കോട്-5 ബേഡടുക്ക-12 പള്ളിക്കര-6 ബദിയടുക്ക-4 തൃക്കരിപ്പൂര്‍-1 എന്‍മകജെ-1 വലിയപറമ്പ-1 വൈവളിഗെ-1 ദേലമ്പാടി-4 പുത്തിഗൈ-4

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6104 പേര്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6104 പേരാണ്. ഇവരില്‍ 4990 പേര്‍ വീടുകളിലും 1114 പേര്‍ സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 217 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ 94 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.

ചികിത്സയില്‍ ഉള്ളത് 1757 പേര്‍

കോവിഡ് ബാധിച്ച് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത് 1757 പേരാണ്.

762 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്

ഇനി 762 സാമ്പിളുകളുടെ കൂടി പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. സെന്ററില്‍ സര്‍വ്വേയടക്കം ഇന്നലെ 1538 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതില്‍ 357 എണ്ണം ആര്‍ടിപിസിആര്‍ പരിശോധനകളും 1181 എണ്ണം ആന്റിജന്‍ പരിശോധനകളും ആണ്. ഇതുവരെയായി 67175 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *