മഞ്ചേരി: കുന്നമംഗലം കേന്ദ്രമായി പ്രര്‍ത്തിക്കുന്ന ക്വൊട്ടേഷന്‍ സംഘങ്ങളെ ക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുളളതായി പോലീസ് . അരീക്കോട് കുനിയില്‍ കോളക്കാടന്‍ ബഷീറിനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ കുന്നമംഗലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘാംഗം പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായി. കുന്നമംഗലം തെലക്കാട്ട് നിബിന്‍ (30) ആണ് അറസ്റ്റിലായത്. പ്രതികള്‍ വന്ന വാഹനവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ക്വട്ടേഷന്‍ സംഘത്തെക്കുറിച്ച സൂചനകള്‍ ലഭിച്ചത്.
2020 ആഗസ്റ്റ് 4 പുലര്‍ച്ചെ 5 മണിയോടെയാണ് കൊലപാതക ശ്രമം നടന്നത്. ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്ക് സഞ്ചരിക്കുന്നതിന് വാഹനം വാടകയ്ക്ക് എടുത്തു നല്‍കുന്നതും കൃത്യം നടന്നുകഴിഞ്ഞാല്‍ വാഹനം ഒളിപ്പിക്കുന്നതും നിബിനാണ്. ബാംഗളൂര്‍ കേന്ദ്രീകരിച്ച് ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാനുളള സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിരുന്നതും ഇയാളാണ്. കൃത്യം നടത്തിയശേഷം അന്നു തന്നെ ഇവര്‍ വന്ന വാഹനം ബാഗ്ലൂരിലേക്ക് കടത്തുകയും വ്യാജ നമ്പരിട്ട് രഹസ്യ കേന്ദ്രത്തില്‍ ഒളിപ്പിക്കുകയുമാണ് പതിവ്.
ഇയാളെ പിടികൂടി രഹസ്യ കേന്ദ്രത്തില്‍ നിന്ന് വാഹനം കണ്ടെടുത്തു. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റുപ്രതികള്‍ക്കുവേണ്ടിയുളള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി .കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയില്‍ വാങ്ങും
ജില്ലാപോലീസ് മേധാവി യു അബ്ദുള്‍ ഖരീമിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി ഹരിദാസന്‍, ഇന്‍സ്‌പെക്ടര്‍മാരായ കെഎം ബിജു, എന്‍വി ദാസന്‍, എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുള്‍ അസീസ് , സത്യനാഥന്‍ മനാട്ട് , ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത് , പി സജീവ് , അരീക്കാട് സ്റ്റേഷനിലെ എസ്.ഐ.മാരായ വിജയന്‍, അഹമ്മദ്, എഎസ്‌ഐ കബീര്‍, സിപിഒ സലീഷ് , അന്‍വര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുളളത്.
