റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോക്ടര്‍ അങ്കമുത്തു തങ്കവേല്‍ ജിദ്ദയില്‍ നിര്യതനായി

September 14, 2020 - 10:57 am

ജിദ്ദ: ജിദ്ദയിലെ മലയാളികൾക്കിടയിൽ ഏറെ പ്രശസ്‌തനായിരുന്ന അങ്കമുത്തു തങ്കവേല്‍(58) ഹൃദയാഘാതത്തെ തുടര്‍ന്ന്‌ നിര്യാതനായി. തമിഴ്‌നാട്‌ ഈറോഡ്‌ സ്വദേശിയായിരുന്നു. ഷറഫിയില്‍ പ്രവര്‍ത്തിക്കുന്ന ബദര്‍തമാം പോളിക്ലിനിക്കില്‍ കഴിഞ്ഞ 19 വര്‍ഷങ്ങളായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ ശനിയാഴ്‌ച (12.09.2020) രാത്രി ജോലിക്കായി എത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന്‌ മൊബൈലില്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭിക്കാഞ്ഞതിനേ തുടര്‍ന്ന്‌ ക്ലിനിക്കധികൃതര്‍ താമസസ്ഥലത്ത്‌ അന്വേഷിച്ചപ്പോള്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ശനിയാഴ്‌ച രാത്രി 10 മണിക്കുശേഷം അദ്ദേഹത്തെ കണ്ട്‌ പരിശോധന നടത്താന്‍ രോഗികള്‍ ടോക്കണ്‍ എടുത്ത്‌ കാത്തുനില്‍ക്കുന്നതിനിടയിലാണ്‌ മരണം സംഭവിച്ചത്‌. ക്ലിനിക്ക്‌ മാനേജ്‌മെന്‍റ് ‌ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.

ജിദ്ദയിലെത്തുന്നതിന്‌ മുമ്പ്‌ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്‌. ഭാര്യ ഡോക്ടര്‍ സവിത, മക്കള്‍-അര്‍ഷിനി, ഷഹാന.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *