റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോണ്‍ക്ട് ഹിസ്റ്ററി അറിയാന്‍ ഇനി ഇത് പോക്കറ്റിലിട്ടാല്‍ മതി: പുതിയ ഉപകരണം ജനങ്ങള്‍ക്ക് നല്‍കി സിംഗപ്പൂര്‍

September 15, 2020 - 5:49 pm

സിംഗപ്പൂര്‍: പോക്കറ്റ് വലുപ്പത്തിലുള്ള കൊവിഡ് വൈറസ് കോണ്‍ടാക്റ്റ്-ട്രേസിംഗ് ഉപകരണം പൗരന്‍മാര്‍ക്ക് വിതരണം ചെയ്ത് സിംഗപ്പൂര്‍. ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയാല്‍ അയാളുടെ കോണ്‍ക്ട് ഹിസ്റ്ററി അറിയാന്‍ കൃത്യതയോടെ വേഗത്തില്‍ സാധിക്കുമെന്നതാണ് ഉപകരണത്തിന്റെ പ്രത്യേകത. ബ്ലൂടൂത്ത് സിഗ്‌നലുകള്‍ ഉപയോഗിച്ചാണ് എന്‍ക്രിപ്റ്റുചെയ്ത ഡാറ്റകള്‍ ശേഖരിക്കുന്നത്. ഉപയോക്താവിന് കൊവിഡ് സ്ഥിരീകരിച്ചാല്‍, ഈ ഉപകരണം അധികാരികള്‍ക്ക് കൈമാറും.തുടര്‍ന്ന് ബന്ധപ്പെട്ട വ്യ്കതികളെയെല്ലാം ക്വാറൈന്റൈനിലാക്കും. പ്രായമായ ആളുകള്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ട് ഉപകരണം വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഇസ്രായേല്‍, ദക്ഷിണ കൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സമാന ആപ്ലിക്കേഷനുകള്‍ പൗരന്റെ സ്വകാര്യത ലംഘിക്കുമെന്ന ആശങ്ക പങ്ക് വച്ചിരുന്നു. എന്നാല്‍ അത്തരം പ്രശ്‌നങ്ങള്‍ ഈ ഉപകരണത്തിന് ഇല്ലെന്നാണ് സിംഗപ്പൂരിന്റെ വാദം. കൂടാതെ രാജ്യത്ത് ഉപകരണം നിര്‍ബന്ധമാക്കിയിട്ടില്ലെന്നും എന്നാല്‍ വീടുകള്‍ക്ക് പുറത്തു പോവുമ്പോള്‍ അവ ഉപയോഗിക്കാന്‍ അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *