റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചലച്ചിത്ര താരങ്ങളായ സിദ്ധിക്കും ഭാമയും കൂറുമാറി

September 18, 2020 - 12:03 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്ര താരങ്ങളായ സിദ്ധിക്കും ഭാമയും കൂറുമാറി.   പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ഇരുവരും സെപ്തംബര്‍ 17ന് കോടതിയില്‍ ഹാജരായിരുന്നു. അമ്മ സംഘടനയുടെ സ്‌റ്റേജ് ഷോ റിഹേഴ്‌സല്‍ സമയത്ത് ദിലീപും  ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന്  സിദ്ധിക്കും ഭാമയും മൊഴി നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ അവര്‍ തയ്യാറായില്ല. അതേ തുടര്‍ന്ന്‌ ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.

ജാമ്യ വ്യവസ്ഥ ,ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കുമെന്നതിനാല്‍ ദിലീപിന്‍റെ  ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയെ സമീപച്ചിരുന്നു. ഈ ഹര്‍ജി കോടതി നാളെ പരിഗണിക്കും

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *