റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടിക്ടോക്കും അമേരിക്കൻ കമ്പനികളും കൈകോർത്തു,ട്രംപിന് പൂർണ സമ്മതം

September 21, 2020 - 8:00 am

വാഷിങ്ടണ്‍: ദേശീയസുരക്ഷ സംരക്ഷിക്കാന്‍ എന്ന പേരില്‍ ചൈനീസ് ആപ്പുകളായ ടിക്ടോക്കും വീചാറ്റും നിരോധിച്ച് ഒരൊറ്റ ദിവസം കഴിഞ്ഞപ്പോൾ അമേരിക്കയിൽ പുതിയ ബിസിനസ് കരാർ. ടിക്ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനത്തിന് ഓറക്കിളും വാള്‍മാര്‍ട്ടും ചേര്‍ന്ന് പുതിയ കമ്പനിയുണ്ടാക്കുന്നതിനുള്ള ധാരണയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അംഗീകാരം നൽകി .അമേരിക്കക്കാരുടെ വിദ്യാഭ്യാസത്തിന് ടിക്ടോക് 500 കോടി ഡോളര്‍ നല്‍കും. ടെക്സാസ് കേന്ദ്രമാക്കി ആരംഭിക്കുന്ന കമ്പനി 25,00 പേര്‍ക്ക് തൊഴില്‍ ലഭിക്കാനിടയാക്കും എന്നാണ് ഡൊണാൾഡ് ട്രംപ് പറയുന്നത്.

ട്രംപ് കരാര്‍ അംഗീകരിച്ചതിനു പിന്നാലെ നിരോധനം സെപ്റ്റംബർ 27 വരെ മാറ്റി വച്ചു. ടിക്ടോക്കിന്റെയും വീചാറ്റിന്റെയും ഉടമസ്ഥത സെപ്തംബര്‍ 15നകം അമേരിക്കന്‍ കമ്പനികളിലേക്ക് മാറ്റിയില്ലെങ്കില്‍ രണ്ടിനെയും നിരോധിക്കുമെന്ന് കഴിഞ്ഞമാസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്, ടിക്ടോക്കിന്റെ ഉടമകൾ അമേരിക്കന്‍ കമ്പനിയായ ഓറക്കിളിന്റെ പങ്കാളിത്തവാഗ്ദാനം സ്വീകരിച്ചിരുന്നു.

കരാറിന് യുഎസ്, ചൈന സര്‍ക്കാരുകളുടെ അംഗീകാരം വേണം. അമേരിക്കയില്‍ ടിക്ടോക്കിന്റെ ബിസിനസ് ശക്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് കരാര്‍. ഓറക്കിളും വാള്‍മാര്‍ട്ടും കൂടി ടിക്ടോക്കില്‍ 1250 കോടി ഡോളര്‍ നിക്ഷേപിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *