റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യസഭയിൽ ബഹളമുണ്ടാക്കിയ അംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി.

September 21, 2020 - 8:08 am

ന്യൂഡൽഹി: കാർഷിക ബിൽ അവതരണത്തിനിടെ രാജ്യസഭയിൽ ബഹളമുണ്ടാക്കിയ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്ത്.

അത്യന്തം നാടകീയമായ സംഭവവികാസങ്ങൾക്കിടെ കാര്‍ഷിക ബില്ല് രാജ്യസഭ പാസാക്കുകയായിരുന്നു. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. വോട്ടെടുപ്പിനിടെ പ്രതിപക്ഷ അംഗങ്ങള്‍ സഭാ അധ്യക്ഷന്റെ അടുത്തേക്കു പാഞ്ഞടുക്കുകയും മൈക്ക് തട്ടിത്തെറിപ്പിക്കുകയും ബില്ല് കീറി എറിയുകയും ചെയ്തിരുന്നു.

ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല. ബില്ലുകള്‍ കര്‍ഷകവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് ആദ്യം പ്രതിഷേധ സമരങ്ങളുമായി എത്തിയത്. പഞ്ചാബിലും ഹരിയാനയിലും തുടങ്ങിയ കർഷക പ്രക്ഷോഭം തെലങ്കാന, മഹാരാഷ്ട, ഒഡിഷ, ബിഹാര്‍, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, തമിഴ്നാട്, കര്‍ണാടക, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം പടരുന്ന സാഹചര്യമാണുള്ളത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *