റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ 4.34 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ പാഴായിപ്പോയതായി റിപ്പോര്‍ട്ട്

September 27, 2020 - 10:37 am

ചണ്ഡിഗഢ്: 2003-04 നും 2020 ജൂലൈയ്ക്കുമിടയില്‍ ഉത്തരാഖണ്ഡിലെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ 4.34 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ പാഴായിപ്പോയതായി റിപ്പോര്‍ട്ട്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജൂലൈ വരെ മൊത്തം 1,521 ടണ്‍ ധാന്യങ്ങള്‍ പാഴായി.

വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ആളുകള്‍ പട്ടിണി മൂലം മരിക്കുമ്പോള്‍ തന്നെ ധാരാളം ഭക്ഷ്യധാന്യങ്ങള്‍ പാഴായിപ്പോകുന്നു. ഇത് ഭയാനകവും സങ്കടകരവുമാണെന്ന് വിവരാവകാശ പ്രവര്‍ത്തകനായ നാദിമുദ്ദീന്‍ പറഞ്ഞു.2004-05ല്‍ 97,113 ടണ്ണും, 2005-06ല്‍ 95,075 ടണ്ണും ധാന്യങ്ങള്‍ പാഴായി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഈ വര്‍ഷം ജൂലൈ വരെ മൊത്തം 1521 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ പാഴായിപ്പോയി.

2006-07ല്‍ മൊത്തം 25553 ടണ്ണും 2007-08ല്‍ 3,44,426 ടണ്ണും 2008-09ല്‍ 20114 ടണ്ണും 2009-10ല്‍ 6,702 ടണ്ണും 2010-10ല്‍ 6,346 ടണ്ണും 2011-11 ല്‍ 3,338 ടണ്ണും പാഴായെന്നും റിപ്പോര്‍ട്ടിലുണ്ട്.2018 ല്‍ ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ 103 ആം സ്ഥാനത്തായിരുന്നു. ഇന്ത്യയിലെ 38 ശതമാനം കുട്ടികള്‍ ഭക്ഷണത്തിന്റെ അഭാവം മൂലം വളര്‍ച്ച കുറവ് അനുഭവിക്കുന്നതായും യുണിസെഫ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *