തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന വിവിധ തസ്തികകളിൽ താൽകാലിക നിയമനം

September 28, 2020 - 11:13 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്ഥാപനത്തിലേക്ക് സൈക്കോസോഷ്യൽ കൗൺസിലർ, കേസ്‌വർക്കർ, സെന്റർ അഡ്മിനിസ്‌ട്രേറ്റർ (റെസിഡൻഷ്യൽ) തസ്തികകളിൽ താൽകാലിക നിയമനം നടത്തുന്നു. 2020 ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം).

സൈക്കോസോഷ്യൽ കൗൺസിലർക്ക് എം.എസ്.ഡബ്ല്യൂ/എം.എ/എം.എസ്.സി സൈക്കോളജി/എം.എ സോഷ്യോളജി യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം. കേസ് വർക്കർക്ക് എൽ.എൽ.ബി/എം.എസ്.ഡബ്ല്യു യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം. രണ്ട് തസ്തികകളിലും സമാഹൃത വേതനം 15,000 രൂപയാണ്. സെന്റർ അഡ്മിനിസ്‌ട്രേറ്റർ (റെസിഡൻഷ്യൽ) തസ്തികയിൽ എൽ.എൽ.ബി/എം.എസ്.ഡബ്ല്യു യോഗ്യതയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും വേണം. സമാഹൃത വേതനം 22,000 രൂപ. മൂന്ന് തസ്തികകളിലേക്കും വനിതാ ഉദ്യോഗാർഥികൾ മാത്രം അപേക്ഷിച്ചാൽ മതി. പ്രവൃത്തിപരിചയം വനിതാ ശിശുമേഖലയിലായിരിക്കണം.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഓൺലൈനായി (www.eemployment.kerala.gov.in) രജിസ്റ്റർ ചെയ്തശേഷം വിവരം 0471-2330756 എന്ന ഫോൺ നമ്പരിൽ അറിയിക്കണം.

ഓൺലൈൻ രജിസ്‌ട്രേഷന്റെ കൺഫർമേഷൻ സ്ലിപ്, രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ് (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ ഐഡി കാർഡ് പകർപ്പ്, ഫോൺ നമ്പർ, മെയിൽ ഐഡി എന്നിവ peeotvpm.emp.lbr@kerala.gov.in  എന്ന മെയിലിൽ 30നകം അയയ്ക്കണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാകണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *