റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐവിഎഫ് ചികില്‍സയിലൂടെ ഉണ്ടായ ഇരട്ടകളെ ബീജദാതാവ് കൊണ്ടുപോയി: അമ്മ ഉപേക്ഷിക്കപ്പെട്ട നിലയില്‍

September 28, 2020 - 9:14 am

വരണാസി: ഗുജറാത്തില്‍ ദമ്പതികള്‍ക്ക് ഐവിഎഫ് ചികില്‍സയിലൂടെ ഉണ്ടായ ഇരട്ടകളെ ബയോളിക്കല്‍ പിതാവ് കൊണ്ടു പോയി. കുഞ്ഞുങ്ങളുടെ മാതാവിനെ ഉപേക്ഷിക്കുകയും ചെയ്തു. 45കാരിയായ ഷീല എന്ന യുവതിയാണ് ഉപേക്ഷിക്കപ്പെട്ടത്. ഷീല പ്രണയ വിവാഹം ചെയ്ത വസ്ത്രാലിന് പ്രശ്‌നങ്ങളുള്ളതിനാല്‍ ഇരുവരും കുട്ടികളുണ്ടാവാന്‍ ഐവിഎഫ് ചികില്‍സ തേടി. ഈ സമയത്ത് ഒരു ബീജ ദാതാവിനെ കണ്ടെത്തി. ഇരട്ട കുട്ടികളുമായി ദമ്പതികള്‍ ജിവിച്ച് വരികെ, വസ്ത്രാല്‍ മദ്യപാനം ആരംഭിക്കുകയും കുഞ്ഞുങ്ങള്‍ അയാളുടേത് അല്ലെന്ന് പറഞ്ഞ് ഷീലയെ കുറ്റപ്പെടുത്തുകയും ചെയ്തു.

ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് ഇരുവരും വിവാഹമോചിതരായി. തുടര്‍ന്ന് വീട്ട് ജോലി ചെയ്ത് 15000 രൂപ സമ്പാദിച്ച് അവര്‍ കുട്ടികളെ വളര്‍ത്തി വരികയായിരുന്നു. ഈ സമയത്ത് ഷീലയുടെ പ്രശ്‌നങ്ങളറിഞ്ഞ് ബീജ ദാതാവ് അവരെ സഹായിക്കാനെത്തി. ഈ പരിചയം പ്രണയം ആവുകയും ഷീല വീണ്ടും ഗര്‍ഭം ധരിക്കുകയും ചെയ്തു. എന്നാല്‍ വിവാഹം ചെയ്യണമെന്ന ഷീല ആവശ്യപ്പെട്ടതോടെ ഇരട്ട കുട്ടികളുമായി ബീജദാതാവ് കടന്നുകളഞ്ഞു. പോവാന്‍ മറ്റൊരിടവും ഇല്ലാതായ അവര്‍ ഇപ്പോള്‍ സര്‍ക്കാര്‍ സഹായത്തിലാണ് കഴിയുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *