റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇതിനേക്കാള്‍ ക്രൂരം മറ്റെന്ത്? രണ്ടുദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ക്ഷേത്രപരിസരത്ത്‌ ഉപേക്ഷിച്ചു

October 1, 2020 - 7:52 am

ഭോപ്പാല്‍: കണ്ണില്ലാത്ത ക്രൂരതയുടെ വാര്‍ത്തയാണ്‌ ഭോപ്പാലില്‍ നിന്ന്‌ പുറത്തുവരുന്നത്‌. രണ്ടുദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം ക്ഷേത്രപരിസരത്ത്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ കുത്തേറ്റ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. തുണിയില്‍ പൊതിഞ്ഞാണ്‌ മൃതദേഹം കിടത്തിയിരുന്നത്‌. പോലീസാണ്‌ മൃതദേഹം കണ്ടെടുത്തത്‌. ആരാണ്‌ കൊലപ്പെടുത്തിയതെന്ന്‌ വ്യക്തമല്ല.

മൂര്‍ച്ചയുളള വസ്‌തു ഉപയോഗിച്ചാണ്‌ കുട്ടി ആക്രമിക്കപ്പെട്ടെതെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ അജ്ഞാത പ്രതിക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുത്തു. കേസില്‍ ഇതുവരെ ആരെയും അറസ്‌റ്റ് ‌ചെയ്‌തിട്ടില്ല. രണ്ട്‌ ദിവസത്തിനുളളില്‍ ജനിച്ച കുഞ്ഞുങ്ങളുടെ വിവരങ്ങള്‍ സമീപത്തെ ആശുപത്രികളില്‍ നിന്ന്‌ പോലീസ്‌ ശേഖരിക്കുന്നുണ്ട്‌. അന്വേഷണം പുരോഗമിക്കുകയാണെന്ന്‌ അയോദ്ധ്യനഗര്‍ പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ്‌ റെനു മുറാബ്‌ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *