റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓൺലൈൻ ക്ലാസ്സിൽ ഇരിക്കാന്‍ റേഞ്ച് തിരഞ്ഞ് കുന്നിന്‍മുകളിലെത്തിയ 19കാരന് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റു

October 4, 2020 - 1:36 pm

സൂറത്ത്: ഗുജറാത്തിലെ ഖപതിയ ഗ്രാമത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നതിനായി സഹപാഠിയോടൊപ്പം കുന്നിന്‍മുകളിലെത്തിയ കോളേജ് വിദ്യാര്‍ത്ഥിയെ പുലി ആക്രമിച്ചു. സോങ്ങാട് താലൂക്കിലെ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് കൊമേഴ്സ് കോളേജിലെ ഒന്നാം വര്‍ഷ കൊമേഴ്സ് വിദ്യാര്‍ത്ഥിയായ ഗോവിന്ദ് ഗാമിതാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. ഇടത് കൈയില്‍ ഏഴ് തുന്നലുകള്‍ ഇടേണ്ടി വന്നുവെന്ന് ഗാമിത് പറഞ്ഞു.

പുള്ളിപ്പുലി ഗോവിന്ദിന്റെ ഇടതുകൈ പിടിച്ച് കടിച്ചപ്പോള്‍ സുഹൃത്ത് ഭവിന്‍ സഹായത്തിനായി ഗ്രാമത്തിലേക്ക് ഓടി. ഗ്രാമീണര്‍ ആക്രോശിച്ച് എത്തിയപ്പോള്‍ പുള്ളിപ്പുലി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.എന്റെ ഇടതു കൈയില്‍ ഏഴു തുന്നലുകള്‍ ഉണ്ടായിരുന്നു. പുള്ളിപ്പുലിയെ കണ്ടപ്പോള്‍ ഞാനും ഭാവിനും ആദ്യം ഞെട്ടിപ്പോയി. മറ്റുള്ളവരെ അറിയിക്കാന്‍ ഗ്രാമത്തിലേക്ക് ഓടാന്‍ ഞാന്‍ ഭാവിനോട് പറഞ്ഞു. ഓടിയാല്‍ അത് എന്റെ മേല്‍ ചാടി എന്നെ കൊല്ലുമെന്ന് തോന്നിയതിനാലാണത്. ഗ്രാമവാസികള്‍ കൃത്യസമയത്ത് വന്നതു കൊണ്ട് രക്ഷപ്പെട്ടു-ഗോവിന്ദ് പറഞ്ഞു.പുള്ളിപ്പുലിയെ പിടികൂടാനായി ഗ്രാമത്തില്‍ രണ്ട് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് സോംഗാദ് താലൂക്ക് മലംഗ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മാര്‍ട്ടിന ഗാമിത് പറഞ്ഞു. സോങ്ങാട് താലൂക്കില്‍ പുള്ളിപ്പുലിയെ പതിവായി കാണാറുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *