റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുത്തശിയെ കാണാന്‍ ലണ്ടനിലേക്ക് 2800 കിലോ മീറ്റര്‍ നടന്ന് 10വയസുകാരന്‍

October 4, 2020 - 1:42 pm

ഇറ്റലി: മുത്തശിയെ കാണാന്‍ തെക്കന്‍ ഇറ്റലിയിലെ സിസിലി ദ്വീപില്‍ നിന്ന് ലണ്ടനിലേക്ക് 2800 കിലോ മീറ്റര്‍ ദൂരം നടന്ന 10വയസുകാരന്‍.
റോമിയോ കോക്‌സ് എന്ന ബാലനാണ് ഇത്ര ദൂരം സഞ്ചരിച്ചത്. ഈ വര്‍ഷത്തെ വേനല്‍ക്കാല അവധിദിനങ്ങള്‍ മുത്തശ്ശിയായ റോസ്‌മേരിയോടൊപ്പം ലണ്ടനില്‍ ചെലവഴിക്കണമെന്നതായിരുന്നു റോമിയോയുടെ ആഗ്രഹം. കൊറോണ വ്യാപനവും ലോക്ഡൗണും യാത്രാനിയന്ത്രണങ്ങളുമൊക്കെ ലണ്ടനിലേക്കുള്ള യാത്ര നടന്നില്ല. തുടര്‍ന്ന് പലേര്‍മൊയില്‍നിന്ന് ലണ്ടന്‍ വരെയുള്ള 2800 കിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിക്കുന്നതിന് പിതാവായ ഫില്‍ അനുവാദം നല്‍കി. യാത്രയുടെ ഡോക്യുമെന്റേഷന്‍ ലക്ഷ്യമിട്ട് മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്ന്ററി നിര്‍മ്മാതാവുമായ പിതാവ് ഫില്ലും മകനോടൊപ്പം യാത്രയ്ക്ക് പോയി.

കഴിഞ്ഞ ജൂണ്‍ 18ന് ആയിരുന്നു റോമിയോയും പിതാവും ഇറ്റലിയില്‍നിന്നു യാത്ര തുടങ്ങിയത്. കാന്റര്‍ബറിക്കും റോമിനും ഇടയിലുള്ള പുരാതനമായ തീര്‍ഥാടന പാതയിലൂടെയായിരുന്നു ഇവരുടെ ആദ്യഘട്ട യാത്ര. ദിവസവും പുലര്‍ച്ചെ 4.30 ന് ആരംഭിക്കുന്ന യാത്ര ഒരു ദിവസം ശരാശരി 20 കി.മീ. എന്ന രീതിയിലാണ് മുന്നേറിയത്. രാത്രികാലങ്ങളില്‍ ടെന്റിറിലും കോണ്‍വന്റുകളിലും പള്ളികളിലുമൊക്കെയായിരുന്നു താമസം. പിന്നിടുന്ന വഴികളില്‍ കുട്ടികളുമായി ഫുട്‌ബോള്‍ കളിച്ചുംമറ്റും നിരവധി കൂട്ടുകാരെ സ്വന്തമാക്കിയതായും റോമിയോ പറഞ്ഞു.യാത്ര തുടങ്ങി അധികം വൈകാതെ റോമിയോയുടെ സാഹസിക യാത്ര സോഷ്യല്‍ മീഡിയയില്‍ തരംഗമായി. അമ്മ ജൊവാന്നയുടെ നേതൃത്വത്തിലുള്ള ചാരിറ്റബിള്‍ അസോസിയേഷന് ധനസമാഹരണത്തിനുളള വഴിയും റോമിയോയുടെ യാത്രയിലുടെ സാധ്യമായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *