റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി രാജ്യത്തെ വലിയ പൊതുവിതരണ സംവിധാനമായി സപ്ലൈകോ

October 4, 2020 - 7:38 pm

കൊച്ചി: രാജ്യത്തെ തന്നെ വലിയ പൊതുവിതരണ സംവിധാനമായി സപ്ലൈകോ മാറികൊണ്ടിരിക്കുകയാണെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. പനങ്ങാട് നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നാലര വർഷം കൊണ്ട് സപ്ലൈകോ മുഴുവൻ ഔട്ട്ലെറ്റുകളും നവീകരിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. പ്രായോഗികതലത്തിൽ ആളുകളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ സപ്ലൈകോ ശ്രമം നടത്തിവരികയാണ്.1590 ഓളം ഔട്ട്ലെറ്റുകൾ സപ്ലൈകോക്ക് കേരളത്തിലുണ്ട്.നിരവധി മാവേലിസ്റ്റോറുകൾ സൂപ്പർമാർക്കറ്റുകൾ ആയി ഹൈപ്പർ മാർക്കറ്റുകൾ ആയും ഉയർത്തി. എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് സപ്ലൈകോയുടെ ലക്ഷ്യം. കോവിഡ് കാലത്ത് വിലകയറ്റം പിടിച്ച് നിർത്താൻ സർക്കാർ പ്രായോഗിക ഇടപെടൽ നടത്തിയിട്ടുണ്ട്. സങ്കീർണ്ണ സാഹചര്യങ്ങളിൽ പൊതുവിതരണ രംഗത്ത് മികച്ച പ്രവർത്തനം നടത്താനും സാധിച്ചു.86 ലക്ഷം ഭക്ഷ്യ കിറ്റുകളും സംസ്ഥാനത്ത് വിതരണം ചെയ്യാനും കഴിഞ്ഞതായി മന്ത്രി അറിയിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ മുന്നിൽകണ്ടാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8318/Civil-supplies.html

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *