റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം ജില്ലയില്‍ 04-10-2020, ഞായറാഴ്ച 866 പേര്‍ക്ക് കോവിഡ്, രോഗമുക്തി 400

October 5, 2020 - 1:40 pm

കൊല്ലം: ജില്ലയില്‍ 04-10-2020, ഞായറാഴ്ച 866 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തരായത് ഞായറാഴ്ചയാണ് 400 പേര്‍. കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്, അയത്തില്‍, ഇരവിപുരം, ശക്തികുളങ്ങര, വടക്കേവിള, പള്ളിത്തോട്ടം എന്നിവിടങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്. മുനിസിപ്പാലിറ്റി പരിധിയില്‍ പരവൂരിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കുലശേഖരപുരം, ചവറ, തഴവ, തെക്കുംഭാഗം,  അഞ്ചല്‍, ആദിച്ചനല്ലൂര്‍, ഇളമാട്, മൈനാഗപ്പള്ളി, തൃക്കോവില്‍വട്ടം, പത്തനാപുരം, കല്ലുവാതുക്കല്‍, വെളിനല്ലൂര്‍, ശൂരനാട്, കടയ്ക്കല്‍, നീണ്ടകര, പോരുവഴി, ശാസ്താംകോട്ട, ചിതറ, നെടുമ്പന, പനയം ഭാഗങ്ങളിലുമാണ് രോഗബാധ കൂടുതലുള്ളത്. വിദേശത്ത് നിന്നുമെത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ ആറുപേര്‍ക്കും സമ്പര്‍ക്കം വഴി 843 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നു പേര്‍ക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി ദേവരാജന്‍(63) ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 257 പേര്‍ക്കാണ് രോഗബാധ. കാവനാട് 25, അയത്തില്‍ 23, ഇരവിപുരം 22, ശക്തികുളങ്ങര 19, വടക്കേവിള 16, പള്ളിത്തോട്ടം 14, കൊല്ലം 10, ഉളിയക്കോവില്‍, പട്ടത്താനം എന്നിവിടങ്ങളില്‍ ഏഴ് വീതവും രാമന്‍കുളങ്ങര, വളത്തുംഗല്‍ ഭാഗങ്ങളില്‍ ആറ് വീതവും താമരക്കുളം, തിരുമുല്ലവാരം, തെക്കേവിള, പള്ളിമുക്ക്, പുള്ളിക്കട, മുണ്ടയ്ക്കല്‍ എന്നിവിടങ്ങളില്‍ അഞ്ച് വീതവും നീരാവില്‍, പുന്തലത്താഴം, മരുത്തടി ഭാഗങ്ങളില്‍ നാല് വീതവും അഞ്ചുകല്ലുംമൂട്, ആശ്രാമം, കടപ്പാക്കട, കിളികൊല്ലൂര്‍, തട്ടാമല എന്നിവിടങ്ങളില്‍ മൂന്ന് വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.

മുനിസിപ്പാലിറ്റി പരിധിയില്‍ പരവൂരില്‍ 21 പേര്‍ക്കും കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ ഏഴ് പേര്‍ക്ക് വീതവുമാണ് രോഗബാധ. കുലശേഖരപുരം 55, ചവറ 33, തഴവ 26, തെക്കുംഭാഗം 25,  അഞ്ചല്‍, ആദിച്ചനല്ലൂര്‍ എന്നിവിടങ്ങളില്‍ 23 വീതവും ഇളമാട് 17, മൈനാഗപ്പള്ളി 16, തൃക്കോവില്‍വട്ടം 15, പത്തനാപുരം, കല്ലുവാതുക്കല്‍ ഭാഗങ്ങളില്‍ 14 വീതവും വെളിനല്ലൂര്‍, ശൂരനാട് എന്നിവിടങ്ങളില്‍ 13 വീതവും കടയ്ക്കല്‍, നീണ്ടകര, പോരുവഴി, ശാസ്താംകോട്ട ഭാഗങ്ങളില്‍ 11 വീതവും ചിതറ, നെടുമ്പന, പനയം എന്നിവിടങ്ങളില്‍ 10 വീതവും കരവാളൂര്‍, കുന്നത്തൂര്‍, മൈലം ഭാഗങ്ങളില്‍ ഒന്‍പത് വീതവും പവിത്രേശ്വരം, ഏരൂര്‍, പൂയപ്പള്ളി എന്നിവിടങ്ങളില്‍ എട്ട് വീതവും ഇളമ്പള്ളൂര്‍, കുളത്തൂപ്പുഴ, പന്മന, മയ്യനാട്, വിളക്കുടി ഭാഗങ്ങളില്‍ ഏഴ് വീതവും കരീപ്ര, പേരയം, വെട്ടിക്കവല എന്നിവിടങ്ങളില്‍ ആറ് വീതവും ഇടമുളയ്ക്കല്‍, പെരിനാട്, നെടുവത്തൂര്‍ ഭാഗങ്ങളില്‍ അഞ്ച് വീതവും ഈസ്റ്റ് കല്ലട, എഴുകോണ്‍, കൊറ്റങ്കര എന്നിവിടങ്ങളില്‍ നാല് വീതവും ആലപ്പാട്, കുണ്ടറ, കുമ്മിള്‍, കുളക്കട, ചടയമംഗലം, ചിറക്കര, നിലമേല്‍, ചാത്തന്നൂര്‍, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് വീതവുമാണ് ഗ്രാമപഞ്ചായത്ത് പരിധിയിലെ രോഗികള്‍. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗികളുള്ളത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8344/Covid-Kollam.html

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *