റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് 1,119 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

October 5, 2020 - 1:29 pm

ഇന്നലെ എട്ടു മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം : ജില്ലയില്‍ ഇന്നലെ(04 ഒക്ടോബര്‍) 1,119 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 943 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 149 പേരുടെ ഉറവിടം വ്യക്തമല്ല. 17 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. എട്ടുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

പെരുകാവ് സ്വദേശി കൃഷ്ണന്‍ നായര്‍(83), ആനയറ സ്വദേശി അശോകന്‍(75), വേളി സ്വദേശിനി ജോസഫൈന്‍ ഫ്രാങ്ക്‌ലിന്‍(72), പാറശ്ശാല സ്വദേശി രാജയ്യന്‍(80), മഞ്ചവിളാകം സ്വദേശി റോബര്‍ട്ട്(53), പാലോട് സ്വദേശിനി ജയന്തി(50), നെടുമങ്ങാട് സ്വദേശി അണ്ണാച്ചി പെരുമാള്‍ ആചാരി(90), മഞ്ചവിളാകം സ്വദേശി ദേവരാജ്(55) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 441 പേര്‍ സ്ത്രീകളും 678 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 120 പേരും 60 വയസിനു മുകളിലുള്ള 166 പേരുമുണ്ട്. പുതുതായി 3,913 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 29,785 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 2,921 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 12,594 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 880 പേര്‍ ഇന്നലെ രോഗമുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 295 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 31 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,092 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8342/covid-19-:-Trivandrum-report.html

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *