റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാലിഫോർണിയയിൽ 2020 ൽ കത്തിയെരിഞ്ഞത് 40 ലക്ഷം ഏക്കർ വനഭൂമി

October 6, 2020 - 9:20 am

കാലിഫോർണിയ: 2020 ൽ മാത്രം കാലിഫോർണിയയിൽ കത്തിയെരിഞ്ഞത് 40 ലക്ഷം ഏക്കർ വനഭൂമി. ഇത് സർവകാല റെക്കോഡാണെന്നാണ് റിപ്പോർട്.

ആഗോളതാപനത്തിൻ്റെ ഫലമായ വരണ്ട കാലാവസ്ഥയും താപ തരംഗങ്ങളും ഇടിമിന്നലുകളും കാട്ടുതീയുടെ തീവ്രത വർദ്ധിപ്പിക്കുകയാണെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ആറ് കാട്ടുതീകളിൽ അഞ്ചെണ്ണവും ഈ വർഷമായിരുന്നു എന്നും അവർ മുന്നറിയിപ്പു നൽകുന്നു.

തീപിടുത്തത്തിൽ 31 പേരാണ് ഈ വർഷം ഇതുവരെ കാലിഫോർണിയയിൽ മരിച്ചത്. 8,454 കെട്ടിടങ്ങളും കത്തിനശിച്ചു. 2018 ൽ ഏകദേശം 2 ദശലക്ഷം ഏക്കറായിരുന്നു സംസ്ഥാനത്ത് കത്തി നശിച്ചത്.

“എന്താണ് സംഭവിക്കുന്നതെന്നും എന്താണ് നടക്കുന്നത് എന്നും വിവരിക്കാൻ വാക്കുകളില്ല,” അഗ്നിശമന സേനാ വക്താവ് സ്കോട്ട് മക്ലീൻ പറഞ്ഞു. “സംസ്ഥാനം എത്ര വരണ്ടതാണെന്നാണ് ഇതെല്ലാം കാണിക്കുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.

2010 മുതൽ 2017 വരെ കാലിഫോർണിയയിൽ ഉണ്ടായ വരൾച തുടർന്ന് വന്ന വർഷങ്ങളിലെ കാട്ടുതീകളുടെ തീവ്രത വർദ്ധിപ്പിച്ചു എന്നാണ് ഗവേഷകർ കരുതുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *