റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

3.5 കോടി രൂപ വിലവരുന്ന അഞ്ച് മെഴ്‌സിഡസ് കാറുകളുമായി രക്ഷപ്പെട്ട സംഘത്തെ പിടികൂടി പോലിസ്

October 7, 2020 - 12:13 pm

ചണ്ഡീഗഢ്: 3.5 കോടി രൂപ വിലവരുന്ന അഞ്ച് മെഴ്‌സിഡസ് കാറുകളും വഹിച്ചുള്ള കണ്ടെയ്നര്‍ ഹരിയാനയിലെ നൂഹ് ജില്ലയില്‍ വച്ച്തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ പോലീസ് പിടികൂടി. കണ്ടെയ്നര്‍ തടഞ്ഞുനിര്‍ത്തിയ ഡ്രൈവറെ തോക്ക് ചൂണ്ടി ബന്ദിയാക്കി വാഹനവുമായി പ്രതികള്‍ കടന്നുകളയുകയായിരുന്നു.ഉടന്‍ തന്നെ പ്രത്യേക സംഘം പോലീസ് കാറുകള്‍ കണ്ടെടുക്കുകയും പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *