റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടി കങ്കണാ റണാവത്തിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

October 10, 2020 - 10:54 am

ബെംഗളൂരു: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കെതിരായ ട്വീറ്റിന്‍റെ പേരില്‍ നടി കങ്കണാ റണാവത്തിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം . കര്‍ണ്ണാടകയിലെ തുംകൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതെന്ന് ലൈവ് ലോ റിപ്പോര്‍ട്ടുചെയ്തു. അഭിഭാഷകനായ രമേഷ് നായികിന്‍റെ ഹര്‍ജിയിലാണ് നടപടി.

പൗരത്വ നിയമ ഭേതഗതിക്കെതിരെ തെറ്റായ വവിരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച് കലാപം ഉണ്ടാക്കിയവര്‍ തന്നെയാണ് കാര്‍ഷിക ബില്ലുകളെ ക്കുറിച്ചും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതെന്ന് അവര്‍ ട്വീറ്റ് ചെയ്തിരുന്നു. അവര്‍ ഭീകരവാദികളെന്ന് കങ്കണ ആരോപിക്കുകയും ചെയ്തു. കാര്‍ഷിക ബില്ലുകളെ എതിര്‍ക്കുന്നവരെ മുറിവേല്‍പ്പിക്കണമെന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് അവര്‍ ഈ ആരോപണം ഉന്നയിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.

വിവധ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ഇത്തരം നീക്കങ്ങള്‍ ഇടയാക്കിയതായും പോലീസോ അധികാരികളോ അവ പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ലെന്നും, സ്വമേധയാ കേസെടുക്കാനുളള നടപടിയും ആരും സ്വീകരിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കങ്കണ റണാവത്തിനെതിരെ കേസെടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *