റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വരുന്നു

October 10, 2020 - 10:46 am

ന്യൂ ഡൽഹി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണം വരുന്നു. വിവര സാങ്കേതിക വകുപ്പിന്റെ തീരുമാനപ്രകാരമാണ് നിയന്ത്രണം സംബന്ധിച്ച് നിയമം പ്രാബല്യത്തിൽ വരുന്നത്. വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്ററി സമിതി ഇതിനായി നടപടികള്‍ ആരംഭിച്ചു.

21 വിഷയങ്ങളാണ് പാര്‍ലമെന്ററി സമിതി നിയമനിര്‍മാണത്തിനായി പരിഗണിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്ത, വിദ്വേഷ-സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍, സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യ, സംഘര്‍ഷത്തിന് വഴി വെക്കുന്ന പരാമര്‍ശങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇനി മുതല്‍ നിയമ നടപടികള്‍ ഉണ്ടാകും.

മാധ്യമങ്ങളുടെ ധാര്‍മികത സംരക്ഷിക്കുന്നതിനും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം ഇക്കാര്യത്തിൽ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഒരു കമ്മിറ്റി ആദ്യമായിട്ടാണ് ചര്‍ച്ച നടത്തുന്നത്.

.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *