റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തില്‍ സിനിമാ തീയേറ്റരുകള്‍ഉടന്‍ തുറക്കില്ല.

October 14, 2020 - 2:55 pm

തിരുവനന്തപുരം: ഒക്ടോബര്‍ 15-ാം തീയതിമുതല്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ തീയേറ്റരുകള്‍ ഉടന്‍ തുറക്കില്ലെന്ന് കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ . സിനിമാ മേഖലയിലെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണ്ണായകമായ വിലയിരുത്തല്‍ .

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തീയേറ്റരുകള്‍ ഒരുമാസം കൂടി അടഞ്ഞുകിടക്കണമെന്നും തീയേറ്ററുകള്‍ തുറന്നാലും സിനിമാ കാണാന്‍ ആരും വരില്ലെന്നും കോര്‍പ്പറേഷന്‍ വിലയിരുത്തി. വിതരണക്കാരും നിര്‍മ്മാതാക്കളും സിനിമ നല്‍കുന്ന പക്ഷം ട്രയല്‍റണ്‍ എന്ന നിലയില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് സ്ഥിതി വിലയിരുത്തുമെന്നും കെഎസ് എഫ്ഡിസി വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *