റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിർത്തിയിട്ടിരുന്ന ലോറിയിൽ കത്തി എരിയുന്ന മൃതദേഹം

October 21, 2020 - 10:05 am

പാലക്കാട് : പാലക്കാട് കൊടുവായൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കത്തി എരിയുന്ന മൃതദേഹം കണ്ടെത്തി. കൊടുവായൂർ കൈലാസ് നഗറിലാണ് സംഭവം. ചരണാത്ത്കളം കൃഷ്ണൻറെ മകൻ കുമാരൻ (35) ആണ് മരിച്ചത്. 20 10 2020 ചൊവ്വാഴ്ച രാത്രിയിലാണ് തീ ഉയരുന്നത് കണ്ട നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. അവര്‍ തീ കെടുത്തിയ ശേഷമാണ് മൃതദേഹം കണ്ടത്.അപ്പോഴേക്കും മൃതദേഹം കത്തിയെരിഞ്ഞു കഴിഞ്ഞിരുന്നു . പുതുനഗരം പോലീസ് അന്വേഷണം തുടങ്ങി. ലോറിക്ക് ഉള്ളിലുണ്ടായിരുന്ന ഗ്യാസിൽ നിന്നായിരിക്കാം തീപിടിത്തം എന്നാണ് പ്രാഥമിക നിഗമനം. സംഭവം സംശയാസ്പദമാണെന്ന് നാട്ടുകാർ പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *