റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഞ്ചരത്നങ്ങളിൽ മൂന്നു പേർക്ക് ഗുരുവായൂർ കണ്ണന് മുന്നിൽ മാംഗല്യം

October 24, 2020 - 12:45 pm

ഗുരുവായൂര്‍: ഒറ്റപ്രസവത്തില്‍ പിറന്ന പഞ്ചരത്നങ്ങളായ തിരുവനന്തപുരം, പോത്തന്‍കോട് നന്നാട്ടുകടവില്‍ പരേതനായ പ്രേംകുമാറിന്റെയും രമാദേവിയുടെയും മൂന്നു മക്കളുടെ വിവാഹം ഗുരുവായൂരിൽ നടന്നു. 24-10 -2020 ശനിയാഴ്ച രാവിലെ7.45-നും 8.30-നും മധ്യേ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. സഹോദരന്‍ ഉത്രജന്‍ ചടങ്ങുകള്‍ നടത്തി.

നാലു പെൺമക്കളുടെയും വിവാഹം ഒന്നിച്ച് നടത്താൻ ആഗ്രഹിച്ചെങ്കിലും ഇവരുടെ സഹോദരി ഉത്രജയുടെ വരന് വിദേശത്ത് നിന്ന് എത്താന്‍ സാധിച്ചില്ല. അതിനാൽ വിവാഹം മാറ്റിവച്ചിരുന്നു. 2020 ഏപ്രില്‍ 26 ന് നിശ്ചയിച്ച വിവാഹങ്ങൾ നീട്ടിവെക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ കാരണം പ്രവാസികളായ വരന്മാര്‍ക്ക് നാട്ടിലെത്താനാകാത്തതിനാലാണ് ഒക്ടോബറിലേക്ക് നീണ്ടത്.

ഓണ്‍ലൈന്‍ മാദ്ധ്യമ പ്രവര്‍ത്തകയായ ഉത്തരയുടെ വരൻ
കോഴിക്കോട് സ്വദേശിയായ മാദ്ധ്യമ പ്രവര്‍ത്തകന്‍ മഹേഷാണ് . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അനസ്‌തീഷ്യ ടെക്നീഷ്യയായ ഉത്തമയുടെ വരന്‍ മസ്‌കറ്റില്‍ അക്കൗണ്ടന്റായ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീതാണ്. ഫാഷന്‍ ഡിസൈനറായ ഉത്രയുടെ വരന്‍
മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി അജിത് കുമാറാണ്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *