റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴയിൽ വെള്ളിയാഴ്ച (23/10/2020) 716 പേർക്ക് കൊവിഡ് , മരണം 7

October 24, 2020 - 12:51 pm

ആലപ്പുഴ: തുടർച്ചയായ മൂന്നാം ദിവസവും ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം എഴുന്നൂറ് കടന്നു. വെള്ളിയാഴ്ച (23/10/2020) 716 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 7983 ആയി. വെള്ളിയാഴ്ച (23/10/2020) രോഗം സ്ഥിരീകരിച്ചതിൽ രണ്ട് പേർ വിദേശത്തു നിന്നും എത്തിയവരാണ്. 696 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 18 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 192 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ എണ്ണം 19713 ആയി. രോഗബാധിതരുടെ ആകെ എണ്ണം 27,000 കടന്നു. ഇന്നലെ ഏഴ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ജില്ലയിൽ കൊവിഡ് മൂലമുള്ള മരണസംഖ്യ 91 ആയി.

കോമല്ലൂർ സ്വദേശി ഗോപിനാഥൻ (60), ചെങ്ങന്നൂർ സ്വദേശി അയ്യപ്പൻ (70), ചേർത്തല സ്വദേശിനി ശാന്ത (84), കാട്ടൂർ സ്വദേശി ക്ലമന്റ് (70), അമ്പലപ്പുഴ സ്വദേശിനി ത്രേസ്യാമ്മ (60), എടത്വ സ്വദേശിനി ജോളി ജോസഫ് (70), പുന്നപ്ര സ്വദേശി അബ്ദുൾ ഹമീദ് (83) എന്നിവരാണ് ഇന്നലെ മരിച്ചത്.

ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ: 13,812

വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 5402

വെള്ളിയാഴ്ച (23/10/2020) ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 325

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *