കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ കെ എം ഷാജിയുടെ വീടിന്റെ മൂന്നാം നില മുഴുവനായും അനധികൃതമായി നിര്‍മ്മിച്ചതെന്ന് നഗരസഭാ അധികൃതര്‍. ഷാജിയുടെ കോഴിക്കോട്ടെ വീട് 1.6 കോടി വിലമതിക്കുന്നതെന്ന് അധികൃതര്‍ കണ്ടെത്തി. കെ എം ഷാജിയുടെ കോഴിക്കോട് മാലൂര്‍കുന്നിലെ വീടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറവെയാണ് നഗരാസഭാ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ കോഴിക്കോട് ഓഫീസിലെത്തിയാണ് നഗരസഭാ ടൗണ്‍ പ്ലാനിംഗ് വിഭാഗം ഉദ്യോഗസ്ഥനായ എംഎം ജയന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോര്‍ട്ട് കൈമാറിയത്.
കെ എം ഷാജിയുടെ വീടിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് നഗരസഭാ ടൗണ്‍ പ്ലാനിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്‌സ്‌മെന്റിന് റിപ്പോര്‍ട്ട് കൈമാറിയത്.
3200 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള വീടിനാണ് ഷാജി അപേക്ഷിച്ചത്. എന്നാല്‍ നിര്‍മ്മിച്ചത് 5450 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള വീടാണെന്നും നഗരസഭ കണ്ടെത്തിയിട്ടുണ്ട്.
