റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃക്കുന്നപ്പുഴ കടല്‍തീരത്ത്‌ 70 വയസ്‌ തോന്നിക്കുന്ന വൃദ്ധന്‍റെ മൃതദേഹം.

October 28, 2020 - 3:49 pm

ഹരിപ്പാട്‌: തൃക്കുന്നപ്പുഴ കടല്‍തീരത്ത്‌ 70 വയസ്‌ പ്രായം തോന്നിക്കുന്ന വൃദ്ധന്‍റെ മൃതദേഹം കണ്ടെത്തി. പളളിയാങ്കര പളളിമുക്കിന്‌ സമീപമാണ്‌ മൃതദേഹം കാണപ്പെട്ടത്‌ ആളെ തിരിച്ചറിഞ്ഞിട്ടില്ല. പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. 160 സെന്‍റിമീറ്റര്‍ ഉയരം, ഇരുനിറം, ശരീരത്തില്‍ വെളുത്ത പാടുകള്‍എന്നിവയുണ്ട്‌ . കയ്യില്‍ സ്വര്‍ണ്ണനിറത്തിലുളള മോതിരം ധരിച്ചിട്ടുണ്ട്‌.

തോട്ടപ്പളളി പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *