റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം, ജാഗ്രത കർശനമാക്കി

October 31, 2020 - 6:17 pm

പാരീസ്: ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണ ഭീഷണി. വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കി. രാജ്യത്തെ മുഴുവന്‍ രഹസ്യാനേഷ്വണ ഏജന്‍സികളും ഇത് സംബന്ധിച്ച്‌ ഫ്രാന്‍സിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളും സുരക്ഷ ശക്തമാക്കാന്‍ ഫ്രാന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫ്രാന്‍സില്‍ മതമൗലികവാദം ശക്തമെന്ന് കണ്ടെത്തിയിരിക്കുന്ന എല്ലാ മേഖലകളിലും കനത്ത സുരക്ഷയും റെയ്ഡും തുടരുകയാണ്. കഴിഞ്ഞ ദിവസം നീസിലെ ക്രൈസ്തവ ദേവലായത്തില്‍ കയറി ഭീകരന്‍ മൂന്ന് പേരെ കൊന്നതോടെ സുരക്ഷ സൈന്യത്തിന് കൈമാറി മാക്രോണ്‍ ഉത്തരവിട്ടിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *