റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് അല്ലാഹുവിന്റെ സൃഷ്ടി: ശത്രുക്കളെ കൊല്ലുകയും വിശ്വസികളെ സംരക്ഷിക്കുകയും ചെയ്യും; ലോകം തകര്‍ക്കാന്‍ ജൈവായുധ നിര്‍മാണത്തിന് ഐഎസ്

November 2, 2020 - 6:36 pm

ന്യൂയോര്‍ക്ക്: ലോകത്തിനു വന്‍ഭീഷണിയാകുന്ന മഹാവ്യാധിയായി കൊവിഡ് മാറിയതോടെ ഐഎസ് തീവ്രവാദികള്‍ ജൈവായുധ നിര്‍മ്മാണത്തിന് നീക്കം നടത്തുന്നതായി പഠനം. ചൈനയല്ല, പകരം മുസ്ലീങ്ങളെ രക്ഷിക്കാന്‍ അല്ലാഹു അയച്ചതാണ് കൊവിഡിനെ എന്നാണ് ഐഎസ് തീവ്രവാദികള്‍ പ്രചരിപ്പിക്കുന്നത്. മൊശെയുടെ കാലത്തെ പ്ലേഗുമായിട്ടാണ് ഇവര്‍ കൊവിഡിനെ താരതമ്യം ചെയ്യുന്നതെന്നും കൊറോണ വൈറസ് അല്ലാഹുവിന്റെ ശത്രുക്കളെ കൊല്ലുകയും വിശ്വസിക്കുന്ന മുസ്ലിംകളെ സംരക്ഷിക്കുമെന്നും മെയ് മാസത്തില്‍ ഐസിസ് വക്താവ് അബു ഹംസ അല്‍-ഖുറാഷി നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കുന്നതായും ഗ്ലോബല്‍ സെക്യൂരിറ്റി മാഗസീനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന്റെ പിന്നാലെ ബോംബുകള്‍, ചാവേര്‍ ആക്രമണങ്ങള്‍ എന്നിവയേക്കാള്‍ ജൈവായുധ നിര്‍മ്മാണമാണ് ലോകം തകര്‍ക്കാന്‍ നല്ലതെന്ന വിശ്വാസത്തിലാണ് ഐഎസുള്ളതെന്നും ഇപ്പോള്‍ അവര്‍ റിക്രൂട്ട് ചെയ്യുന്നത് ഡോക്ടര്‍മാരെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.അതേസമയം, സിറിയയിലെയും ഇറാഖിലെയും തങ്ങളുടെ രഹസ്യകേന്ദ്രങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകരര്‍ ജൈവായുധങ്ങളുണ്ടാക്കുന്നുണ്ടെന്ന കാര്യം ബ്രിട്ടിഷ് ഇന്റലിജന്റ്‌സ് ഏജന്‍സികള്‍ നേരത്തേ വെളിപ്പെടുത്തിയതുമാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *