റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡെന്‍മാര്‍ക്കില്‍ മിങ്കുകളില്‍ നിന്ന് കൊവിഡ് ബാധിച്ചത് 214 പേര്‍ക്ക്

November 7, 2020 - 12:26 pm

കോപന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ ഈ വര്‍ഷം ജൂണ്‍ മുതല്‍ മിങ്കുകളില്‍ നിന്ന് കൊവിഡ് ബാധിച്ചത് 214 പേര്‍ക്ക്. മിങ്കുകളെ വളര്‍ത്തുന്ന ഫാമുകളുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളും മറ്റ് 12 പേരിലും പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി.
ഇതില്‍ ചിലവ ജനിത വ്യതിയാനം സംഭവിച്ച കൊറോണ വൈറസാണ്. നിലവില്‍ പരീക്ഷണങ്ങള്‍ നടക്കുന്ന വാക്‌സിനുകള്‍ക്ക് ഈ പുതിയതരം വൈറസിനെ ചെറുക്കാനാവില്ലെന്നും പുതിയ വാക്‌സിന്‍ കണ്ടെത്താന്‍ ഏറെ സമയം വേണ്ടി വരുമെന്നും ഡെന്‍മാര്‍ക്കിന്റെ സ്റ്റേറ്റ് സിറം ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടറും വാക്‌സിന്‍ വിദഗ്ധനുമായ പ്രൊഫസര്‍ കെയര്‍ മോള്‍ബാക്ക് പറഞ്ഞു.

അതിനാല്‍ മിങ്കുകളെ കൊന്നൊടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. മിങ്കുകളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുന്നതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. കോവിഡ് വാക്‌സിനുകളുടെ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കാന്‍ രണ്ടാം ഘട്ട കൊറോണവ്യാപനം ഇടയാക്കിയേക്കുമെന്ന് ആശങ്കയും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നതായി ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *